
പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഇസ്രയേലിൽ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം കല്ലമ്പലം ചെമ്മരുതി ഗുരുമുക്ക് സ്വദേശി സുരേഷ് (42) ആണ് മരിച്ചത്. ടെൽ അവീവിൽ നിർമ്മാണ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. സുരേഷ് മരണപ്പെട്ട വിവരം ഇസ്രയേലിലുള്ള സുഹൃത്തുക്കളാണ് നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്.
മരണകാരണത്തെക്കുറിച്ച് നിലവിൽ വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. എന്നാൽ, താൻ താമസിക്കുന്ന സ്ഥലത്തിന് പുറത്ത് ബോംബാക്രമണം നടക്കുന്നുണ്ടെന്നും പച്ചക്കറി വാങ്ങാനായി പുറത്തേക്ക് പോവുകയാണെന്നും സുരേഷ് കുടുംബത്തിന് അയച്ച അവസാന ശബ്ദസന്ദേശത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മരണവാർത്ത എത്തുന്നത്.
Also Read:ചികിത്സ കിട്ടാതെ മരണം; തൃശൂരിലെ ‘അശാസ്ത്രീയ പ്രസവ’ത്തിൽ നരഹത്യാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ
കഴിഞ്ഞ രണ്ട് വർഷമായി സുരേഷ് ഇസ്രയേലിലായിരുന്നു. ഭാര്യ ചിത്ര കുവൈത്തിലാണ്. ഇവർക്ക് രണ്ട് മക്കളുണ്ട്. മരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ എംബസി വഴി അന്വേഷണം നടന്നുവരികയാണെന്ന് ബന്ധുക്കൾ അറിയിച്ചു.
The post ഇസ്രയേലിൽ മലയാളി യുവാവ് മരിച്ചു; ‘പുറത്ത് ബോംബാക്രമണം നടക്കുന്നു’ എന്ന് അവസാന സന്ദേശം appeared first on Express Kerala.







