വാഷിങ്ടൻ: ഹോർമുസ് കടലിടുക്ക് കപ്പൽഗതാഗതത്തിനായി തുറക്കുന്നില്ലെങ്കിൽ ഇറാന്റെ ഊർജനിലയങ്ങൾ തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ഭീഷണി. 48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് പൂർണമായി തുറന്നില്ലെങ്കിൽ അവരുടെ വിവിധ ഊർജ പ്ലാന്റുകൾ തകർക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഏറ്റവും വലുതിൽ നിന്നായിരിക്കും തുടക്കമെന്നും അദ്ദേഹം തന്റെ സമൂഹമാധ്യമ അക്കൗണ്ടായ ട്രൂത്ത് സോഷ്യലിലൂടെ ഭീഷണിപ്പെടുത്തി. എന്നാൽ ട്രംപിന്റെ അന്ത്യശാസനത്തിന് മറുപടിയായി, ഇങ്ങോട്ടാക്രമിക്കാൻ വന്നാൽ മേഖലയിലെ യുഎസിന്റെ ഊർജ- സാങ്കേതികവിദ്യ സംവിധാനങ്ങളെ ലക്ഷ്യമിടുന്നതായി ഇറാൻ പറഞ്ഞു. ഇറാന്റെ ഇന്ധന, ഊർജകേന്ദ്രങ്ങളെ ആക്രമിച്ചാൽ യുഎസിന്റെയും […]








