കൊച്ചി: വോട്ട്ബാങ്ക് ഉണ്ടെങ്കിൽ അത് കയ്യിൽ വച്ചാൽ മതിയെന്ന് സതീശൻ. കൊച്ചി മണ്ഡലത്തിൽ സഭാ സ്ഥാനാർത്ഥിയെ പരിഗണിക്കണമെന്ന ലത്തീൻ സഭയുടെ നിർദ്ദേശത്തിനാണ് സ്ഥാനാർത്ഥിയുടെ ഗുണങ്ങൾ എണ്ണി പറഞ്ഞുകൊണ്ട് പ്രതിപക്ഷ നേതാവിന്റെ മറുപടി. ഞങ്ങളുടെ കയ്യിൽ വോട്ടു ബാങ്കുണ്ടെന്ന് ചിലർ പറയും. ഷിയാസിനെ തകർക്കാൻ ജാതിയുടെയും മതത്തിൻ്റെയും പേരും പറഞ്ഞ് ആരും വരണ്ടെന്നും വർഗീയത പറയാൻ ആരും വരേണ്ട. എല്ലാ ജാതിയിലും മതത്തിലും പെട്ടവർ ഷിയാസിന് വോട്ട് ചെയ്യും. വി ഡി സതീശൻ പറഞ്ഞു. കൊച്ചി മണ്ഡലം കൺവെൻഷനിൽ […]








