പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശങ്ങളിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ. താങ്കളുടെ സ്ത്രീ പക്ഷ നിലപാടുകൾ ഒക്കെ വെറും പി.ആർ തട്ടിപ്പും രാഷ്ട്രീയ അവസരവാദവും രാഷ്ട്രീയ വിരോധം തീർക്കലും ഒക്കെയാണ് എന്ന് ഇതിനോടകം കേരളത്തിന് നന്നായിട്ട് ബോധ്യം ആയിട്ടുണ്ടെന്ന് രാഹുൽ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. ഒന്നും അറിയാതെ ആരുടെയോ സ്ക്രിപ്റ്റിലെ ഒരു കഥാപാത്രമാണ് താങ്കൾ എന്ന് കഴിഞ്ഞ ദിവസം ആ കപ്പിനെ പറ്റിയുള്ള താങ്കളുടെ അഭിമുഖത്തിൽ തന്നെ പറഞ്ഞതായും രാഹുൽ ചൂണ്ടിക്കാട്ടി. ‘എനിക്ക് എതിരെ ആരോപണം വന്നപ്പോൾ […]









