വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്നതിനിടെ, ഇറാൻ ഡേർട്ടി ബോംബ് പ്രയോഗിക്കാൻ തുനിഞ്ഞേക്കാമെന്ന സാധ്യത ഇന്റലിജൻസ് വൃത്തങ്ങൾ മുന്നോട്ട് വച്ചത് യുഎസിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ആണവ മേഖലയുമായി ബന്ധപ്പെട്ട് വികസിപ്പിക്കുന്ന ആയുധമാണ് ഡേർട്ടി ബോംബ്, എന്നാൽ ആണവായുധമല്ല. ഡൈനാമിറ്റ് പോലുള്ള സ്ഫോടകവസ്തുക്കളിലേക്ക് ആണവ വികിരണ ശേഷിയുള്ള പൗഡറുകളോ തരികളോ കലർത്തുന്നതാണ് ഡേർട്ടി ബോംബ്. ഈ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കുമ്പോൾ സ്ഫോടനത്തിനൊപ്പം ആണവ വികിരണശേഷിയുള്ള വസ്തുക്കളും സമീപപ്രദേശങ്ങളിലേക്ക് തെറിക്കും. ഈ സ്ഥലങ്ങൾ ആണവ മാലിന്യ സ്ഥലങ്ങളായി മാറും. ഒരു ആണവബോംബ് (ഹിരോഷിമയിലും നാഗസാക്കിയിലും […]







