പൂച്ചക്കൊരു മൂക്കുത്തി എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച പ്രിയദർശൻ തൻ്റെ നൂറാമത്തെ ചിത്രമൊരുക്കുവാൻ പോകുന്നു. മലയാള സിനിമയിൽ വിജയ ചിത്രങ്ങൾ ഒരുക്കിപ്പോരുന്നതിനിടയിലാണ് ബോളിവുഡ്ഡിലേക്കും പ്രിയദർശൻകടന്നുവന്നത്. ബോളിവുഡ്ഡിലെ സൂപ്പർ താരങ്ങളെ അണിനിരത്തി പ്രിയദർശന് ചിത്രങ്ങൾ ഒരുക്കുവാൻ കഴിഞ്ഞു. ഒരു ദക്ഷിണേന്ത്യൻ സംവിധായകനും ലഭിക്കാത്ത രീതിയിലാണ ഹിന്ദി സിനിമാ രംഗം പ്രിയദർശനെ സ്വീകരിച്ചത്. ഹിന്ദിയിലൊരുക്കിയ ചിത്രങ്ങളിൽ ബഹു ഭൂപരിപക്ഷവും മികച്ച വിജയം നേടിയതും പ്രിയദർശന് ബോളിവുഡ്ഡിൽ വലിയ സ്വീകാര്യത ലഭിക്കാൻ കാരണമായി. ഇപ്പോഴിതാ തൻ്റെ നൂറാമത്തെ ചിത്രം ‘ഒരുക്കുന്നു. […]









