പാലക്കാട് :സിനിമാ രംഗത്തുനിന്നും പലരും രാഷ്ട്രീയത്തിലേയ്ക്ക് വന്നിട്ടുണ്ടെങ്കിലും താൻ മത്സരിക്കുന്നത് മാത്രം സിപിഎം കുറവായി പറയുന്നുവെന്നും പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി . സിനിമാരംഗത്തു നിന്നുള്ള സ്മൃതി ഇറാനി, ഹേമമാലിനി എന്നിവർ ബിജെപിക്കായും. ഇന്നസെന്റും മുകേഷും സിപിഎമ്മിനായും മത്സരിച്ചവരാണ്. ഇപ്പോൾ സുധീർ കരമനയും സിപിഎമ്മിനായി മത്സരിക്കുന്നു. താൻ മത്സരിക്കുമ്പോൾ മാത്രം അതൊരു കുറവായി സിപിഎം പറയുന്നു. കൊടുന്തിരപ്പുള്ളിയിൽ യുഡിഎഫ് പാലക്കാട് നിയോജകമണ്ഡലം തിരഞ്ഞെടുപ്പു കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മിമിക്രിയും ശബ്ദവും തന്റെ ജീവിതമാർഗമാണെന്നും ആ ശബ്ദത്തെ […]







