Friday, May 15, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

മരക്കൊമ്പുകളിൽ തൂങ്ങിയാടുന്ന ആത്മാക്കൾ; മെക്സിക്കോയിലെ ഭീതി നിറഞ്ഞ ‘പാവ ദ്വീപ്’

by News Desk
March 25, 2026
in TRAVEL
മരക്കൊമ്പുകളിൽ-തൂങ്ങിയാടുന്ന-ആത്മാക്കൾ;-മെക്സിക്കോയിലെ-ഭീതി-നിറഞ്ഞ-‘പാവ-ദ്വീപ്’

മരക്കൊമ്പുകളിൽ തൂങ്ങിയാടുന്ന ആത്മാക്കൾ; മെക്സിക്കോയിലെ ഭീതി നിറഞ്ഞ ‘പാവ ദ്വീപ്’

മെക്സിക്കോ സിറ്റി: ശാന്തമായി ഒഴുകുന്ന കനാലുകൾ. അതിനപ്പുറം ഭീതിതമായ നിലനിൽക്കുന്ന നിഗൂഢത നിറഞ്ഞ ഒരു ദ്വീപുണ്ട്. വിനോദസഞ്ചാരികളെ പേടിപ്പെടുത്തുന്ന മരവിച്ച കണ്ണുകളുമായി നോക്കുന്ന നൂറുകണക്കിന് പാവകൾ നിറഞ്ഞ ഒരു ദുരൂഹ ദ്വീപ്. ‘ലാ ഇസ്‌ല ദെ ലാസ് മുനെകാസ്’ (La Isla de las Muñecas) അഥവാ ‘പാവകളുടെ ദ്വീപ്’. നമ്മൾ എന്നും കണ്ടുശീലിച്ച ക്യൂട്ട്നെസ്സ് കളിപ്പാവകളല്ല, മുറിവേറ്റ ഉടലുകളും അടർന്നുവീഴാറായ കണ്ണുകളുമായി മരക്കൊമ്പുകളിൽ തൂങ്ങിയാടുന്ന പാവകളാണ് ഇവിടെ ഭീതി പരത്തുന്നത്. തെക്കൻ മെക്സിക്കോയിലെ സോച്ചിമിൽകോ കനാലുകൾക്കിടയിലുള്ള കൃത്രിമ ദീപുകളിലാണ് ‘പാവകളുടെ ദ്വീപ്’ സ്ഥിതിചെയ്യുന്നത്.

നിഗൂഢത നിറഞ്ഞ ചരിത്രം

നാടും വീടും ഉപേക്ഷിച്ച് ജനവാസമില്ലാത്ത ദ്വീപിൽ അഭയം പ്രാപിക്കാൻ എത്തിയതായിരുന്നു ഡോൺ ജൂലിയൻ സാന്റാന ബറേറ എന്ന കഥാനായകൻ. ഒരു ദിവസം ഒറ്റപ്പെട്ട ദ്വീപിലൂടെ അലയുന്നതിനിടയിൽ കനാലിലൂടെ ഒഴുകിവരുന്ന ഒരു പെൺകുട്ടിയുടെ മൃതദേഹം അയാൾ അസ്വാഭാവിക സ്വപ്നംപോലെ കാണാനിടയാകുന്നു. എന്നാൽ, അയാളെ ആശ്ചര്യപ്പെടുത്തിയത് ആ കുഞ്ഞുശരീരത്തോടൊപ്പം ഒഴുകിവന്ന പേടിപ്പെടുത്തുന്ന പാവയെയായിരുന്നു. ആ ആത്മാവിനോടുള്ള ആദരസൂചകമായി ആ പാവയെ അയാൾ ദ്വീപിലെ കനാലിനടുത്തുള്ള മരത്തിൽ കെട്ടിത്തൂക്കി. അതിൽപിന്നീട് രാത്രികാലങ്ങളിൽ പെൺകുട്ടിയുടെ വിലാപങ്ങളും അടക്കംപറച്ചിലുകളും അയാളെ വേട്ടയാടിയിരുന്നുവെന്ന് ജൂലിയൻ പറഞ്ഞിരുന്നു. അതിൽ വെപ്രാളംപൂണ്ട് കനാലുകളിൽനിന്നും ചപ്പച്ചവറുകളിൽനിന്നും കിട്ടുന്ന പാവകളെ ശേഖരിച്ച് അവിടെയുള്ള മരങ്ങളിൽ കെട്ടിത്തൂക്കി. അശാന്തമായ അലയുന്ന അവളുടെ ആത്മാവിനെ പ്രീണിപ്പെടുത്താനായിരുന്നു അത്. ആത്മാക്കളുടെ വിഹാരകേന്ദ്രമായി മാറിയെന്ന് വിശ്വസിച്ച് നിരവധി ആളുകൾ ഒരു ആചാരമെന്നോണം പാവകളെ കെട്ടിത്തൂക്കാൻ തുടങ്ങി. അതിൽപിന്നീടാണ് കയ്യും തലയുമില്ലാത്ത, ചോര തുപ്പുന്ന, നിറം മങ്ങിയ പാവകൾ ആ ദ്വീപിനെ ഒരു പ്രേതാലയമാക്കി മാറ്റിയത്.

പെൺകുട്ടി മുങ്ങിമരിച്ചതിന് ഔദ്യോഗിക രേഖകളൊന്നുമില്ല എന്നത് ഈ കഥയിലെ നിഗൂഢത വർദ്ധിപ്പിക്കുന്നു. ജൂലിയന്റെ മനസ്സിന്റെ തോന്നലുകളാണോ അതോ കനാലിലെ ഓളപ്പരപ്പിൽ മറഞ്ഞുകിടക്കുന്ന സത്യമാണോ ഇതെന്ന ചോദ്യത്തിന് ഇന്നും ഉത്തരമില്ല. വിരോധാഭാസമെന്നു പറയട്ടെ, ഏത് കനാലിലാണോ പെൺകുട്ടിയുടെ മൃതദേഹം കണ്ടതെന്ന് ജൂലിയൻ അവകാശപ്പെട്ടത്, അതേ കനാലിൽ 2001ൽ ജൂലിയനെയും മരിച്ച നിലയിൽ കണ്ടെത്തി. അദ്ദേഹത്തിന്റെ മരണത്തോടെ ദ്വീപിനെ ചുറ്റിയുള്ള ഭീതി ലോകമെമ്പാടും പടർന്നു.

സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം

ഇന്ന് സാഹസികരായ സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ് ഈ ദ്വീപ്. പരമ്പരാഗതമായ ‘ട്രാജിനേറ’ (Trajinera) ബോട്ടുകളിൽ കിലോമീറ്ററുകൾ സഞ്ചരിച്ചുവേണം ഇവിടെയെത്താൻ. ദ്വീപിലെത്തുന്ന പലരും അവിടെയുള്ള പാവകൾക്ക് സമ്മാനങ്ങൾ നൽകുന്നതും സ്വന്തമായി പാവകളെ തൂക്കുന്നതും പതിവാണ്. മരക്കൊമ്പുകളിൽനിന്ന് തുറിച്ച് നോക്കുന്ന പാവകളുടെ കണ്ണുകളിൽ ഭയമാണോ അതോ വിങ്ങുന്ന ഓർമകളാണോ ഒളിഞ്ഞിരിക്കുന്നത്? സോച്ചിമിൽകോയിലെ കാറ്റ് ഇന്നും ആ പെൺകുട്ടിയുടെ മന്ത്രണങ്ങളും വിലാപങ്ങളും പേറുന്നുണ്ടെന്ന് നാട്ടുകാർ വിശ്വസിച്ചുപോരുന്നു.

ShareSendTweet

Related Posts

പൂക്കൾ-കൊണ്ട്-തീർത്ത-പക്ഷികൾ;-ഊട്ടിയിൽ-സഞ്ചാരികളുടെ-മനം-കവർന്ന്-റോസാ-പ്രദർശനം
TRAVEL

പൂക്കൾ കൊണ്ട് തീർത്ത പക്ഷികൾ; ഊട്ടിയിൽ സഞ്ചാരികളുടെ മനം കവർന്ന് റോസാ പ്രദർശനം

May 14, 2026
ഇന്ത്യൻ-വിനോദസഞ്ചാരികൾക്ക്-പുതിയ-നിയന്ത്രണങ്ങൾ?-പ്രചരണങ്ങൾ-അടിസ്ഥാനരഹിതമെന്ന്-നേപ്പാൾ-ടൂറിസം-ബോർഡ്
TRAVEL

ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് പുതിയ നിയന്ത്രണങ്ങൾ? പ്രചരണങ്ങൾ അടിസ്ഥാനരഹിതമെന്ന് നേപ്പാൾ ടൂറിസം ബോർഡ്

May 13, 2026
വിനോദ-സഞ്ചാരികൾക്ക്-പ്രവേശന-ഫീസ്-നടപ്പാക്കാനൊരുങ്ങി-മൂന്നാർ
TRAVEL

വിനോദ സഞ്ചാരികൾക്ക് പ്രവേശന ഫീസ് നടപ്പാക്കാനൊരുങ്ങി മൂന്നാർ

May 13, 2026
ആ-​കൊ​തു​കു​ക​ൾ-എ​വി​ടെ​നി​ന്ന്-വ​ന്നു?
TRAVEL

ആ ​കൊ​തു​കു​ക​ൾ എ​വി​ടെ​നി​ന്ന് വ​ന്നു?

May 12, 2026
പോകാം,-അവധിക്കാല-യാത്ര;-കോട്ടയം-ജില്ലയിലെ-വിനോദ-സഞ്ചാര-കേന്ദ്രങ്ങൾ
TRAVEL

പോകാം, അവധിക്കാല യാത്ര; കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ

May 11, 2026
മരുഭൂമിയിലെ-വസന്തകാഴ്ചകൾ
TRAVEL

മരുഭൂമിയിലെ വസന്തകാഴ്ചകൾ

May 10, 2026
Next Post
ഇറാന്‍-നിങ്ങളെപ്പോലുള്ള-ഒരാളുമായി-ഒരിക്കലും-യോജിപ്പിലെത്തില്ല,-ആദ്യ-ദിവസം-മുതല്‍-ഇതുവരെ-ഞങ്ങളുടെ-വാക്ക്-ഒന്നാണ്,-നിങ്ങള്‍-സ്വയം-ചർച്ച-നടത്തുകയാണോ??-സംഘര്‍ഷങ്ങള്‍-അവസാനിപ്പിക്കാന്‍-ചര്‍ച്ചകള്‍-നടക്കുന്നുണ്ടെന്ന-ട്രംപിന്റെ-വാദം-തള്ളി-ഇറാന്‍,

ഇറാന്‍ നിങ്ങളെപ്പോലുള്ള ഒരാളുമായി ഒരിക്കലും യോജിപ്പിലെത്തില്ല, ആദ്യ ദിവസം മുതല്‍ ഇതുവരെ ഞങ്ങളുടെ വാക്ക് ഒന്നാണ്, നിങ്ങള്‍ സ്വയം ചർച്ച നടത്തുകയാണോ?? സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന ട്രംപിന്റെ വാദം തള്ളി ഇറാന്‍,

വെടിനിർത്തലിന്-തയ്യാർ,-വഴിയെ-യുദ്ധവും-അവസാനിപ്പിക്കാം;-ഇറാനു-മുന്നിൽ-15ഇന-നിർദ്ദേശങ്ങൾ-നിരത്തി-അമേരിക്ക;-അമ്പരന്ന്-ഇസ്രയേൽ

വെടിനിർത്തലിന് തയ്യാർ, വഴിയെ യുദ്ധവും അവസാനിപ്പിക്കാം; ഇറാനു മുന്നിൽ 15ഇന നിർദ്ദേശങ്ങൾ നിരത്തി അമേരിക്ക; അമ്പരന്ന് ഇസ്രയേൽ

ചിട്ടയായ-ജീവിതവും-വൃത്തിയുള്ള-ഭക്ഷണവും-നല്ല-ചികിത്സയും,-ജയിലില്‍-കഴിയാന്‍-മോഷണം-നടത്തി-യുവാവ്,-ജയിലിലെ-സൗകര്യങ്ങളെല്ലാം-ഇഷ്ടമാണെന്ന്-പ്രതി

ചിട്ടയായ ജീവിതവും വൃത്തിയുള്ള ഭക്ഷണവും നല്ല ചികിത്സയും, ജയിലില്‍ കഴിയാന്‍ മോഷണം നടത്തി യുവാവ്, ജയിലിലെ സൗകര്യങ്ങളെല്ലാം ഇഷ്ടമാണെന്ന് പ്രതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • രൂപയുടെ മൂല്യം ഇടിഞ്ഞിറങ്ങി; ചരിത്രത്തിലാദ്യമായി ഡോളറിനെതിരെ 96 കടന്നു; ഈ വർഷം ഏഷ്യൻ രാജ്യങ്ങളിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന കറൻസികളിലൊന്നായി ഇന്ത്യൻ രൂപ
  • ‘ഞങ്ങളുമായി യുദ്ധത്തിലല്ലാത്ത രാജ്യങ്ങളുടെ കപ്പലുകൾക്ക് ഹോർമൂസ് തുറന്നു കിടക്കുന്നു… അമേരിക്കയെ വിശ്വസിക്കാൻ ഇറാനില്ല, പക്ഷെ അമേരിക്കയ്ക്ക് ഇറാനെ വിശ്വസിക്കാം… ഞങ്ങളെ പലതവണ പരീക്ഷിച്ചു, പക്ഷേ സമ്മർദ്ദത്തിനോ ഭീഷണിക്കോ മുന്നിൽ ഇറാൻ ഒരിക്കലും തലകുനിക്കില്ല, ഉപരോധങ്ങളെ പോലും ഞങ്ങൾ പ്രതിരോധിക്കും, ബഹുമാനത്തിന്റെ ഭാഷയ്ക്കാണ് ഇറാൻ മറുപടി പറയുന്നത്’- അബ്ബാസ് അരാഗ്ചി
  • തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം മണ്ഡലം ശ്രദ്ധിച്ചാൽ പോരാ… ഓടിന‌ടന്ന് മത്സരിച്ചത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി!! ശോഭയ്ക്കും കെ സുരേന്ദ്രനും വിമർശനം, ക്രൈസ്തവ സഭക്കെതിരായ പരാമർശനങ്ങൾ അനവസരത്തിൽ… പിസിയേയും മകനും കുടഞ്ഞു, സംഘടന കാര്യങ്ങൾ അറിയിക്കുന്നില്ല, സ്ഥാനാർത്ഥി നിർണയം ഉൾപ്പടെ ഏകപക്ഷീയം, ഔദ്യോ​ഗിക പക്ഷത്തിനെതിരെ ബിജെപി കോർ കമ്മിറ്റിയിൽ കെ സുരേന്ദ്രനും മുരളീധരനും
  • “ഇറാന്റെ യുറേനിയം എനിക്ക് വേണം!” ട്രംപിന്റെ ഞെട്ടിക്കുന്ന പ്രഖ്യാപനം; ട്രംപിന്റെ വെളിപ്പെടുത്തലുകൾ തുറന്നുകാട്ടുന്നത് എന്ത്?
  • ‘സത്യപ്രതിജ്ഞ വൈകിയത് ഞങ്ങളുടെ കുറ്റമല്ല, കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് ഫലം വന്ന സംസ്ഥാനങ്ങളിൽ സൗജന്യ യാത്ര നടപ്പാക്കി തുടങ്ങി’- മഹിളാമോർച്ച നേതാവിന്റെ വാദം!! സ്വന്തം പോക്കറ്റിൽ നിന്ന് കാശെ‌ടുത്ത് ടിക്കറ്റ് നൽകി സം​ഗതി കഴിച്ചിലാക്കി വനിതാ കണ്ടക്ടർ

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.