തിരുവനന്തപുരം: ജയിലില്‍ കഴിയാന്‍ മോഷണം നടത്തി യുവാവ്. ആവാടുതുറ സ്വദേശി ദിലീപ് ഖാന്‍ (46). ജയിലിലെ ഭക്ഷണവും സുരക്ഷയും കാരണമാണ് താന്‍ വീണ്ടും വീണ്ടും മോഷ്ടിക്കുന്നതെന്നാണ് ദിലീപ് ഖാന്‍ പൊലീസിനോടു പറഞ്ഞത്. ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ തനിക്കു പലയിടത്തു നിന്നും ശല്യങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടെന്നും ഇതിനാലാണ് വീണ്ടും മോഷണം നടത്തി ജയില്‍ വാസമുറപ്പാക്കുന്നതെന്നും ഇയാള്‍ പറഞ്ഞുവെന്നും പൊലീസ് അറിയിച്ചു. മോഷണക്കേസില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ദിലീപ് ഖാന്‍ ആണ് വീണ്ടും ജയിലിലേക്ക് മടങ്ങാനായി മോഷണം നടത്തി പൊലീസിന്റെ […]









