തിരുവനന്തപുരം: നേമത്ത് സിപിഎം – ബിജെപി സ്ഥാനാർത്ഥികൾ തമ്മിലുള്ള ‘സംവാദ’ വെല്ലുവിളിയിൽ പ്രതികരണവുമായി കോൺഗ്രസ് സ്ഥാനാർത്ഥി കെഎസ് ശബരീനാഥനും രംഗത്ത്. സിപിഎം സ്ഥാനാർത്ഥി വി ശിവൻകുട്ടിയും ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറും ഒറ്റക്കെട്ടാണെന്നും സംവാദത്തിൻ്റെ പേരിൽ ജനത്തെ കബളിപ്പിക്കുകയാണ് ഇരുവരുമെന്നും അദ്ദേഹം വിമർശിച്ചു. ഒരു തുണ്ട് കടലാസും കൂടെ അകമ്പടി സേവിക്കാൻ ആളുമില്ലാതെ ഒറ്റക്ക് വരാൻ ശിവൻകുട്ടിക്കും രാജീവ് ചന്ദ്രശേഖറിനും ധൈര്യമുണ്ടോയെന്നും കെഎസ് ശബരീനാഥൻ ചോദിച്ചു. ഇതിനിടെ പരസ്യ സംവാദത്തിന് തയ്യാറെന്നും താൻ നിർദേശിച്ച മാർച്ച് 29 […]









