ഇസ്ലാമാബാദ്: കശ്മീരിൽ നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളുടെ ക്രൂര സ്വഭാവം തുറന്നുകാട്ടി പാകിസ്താനിലെ ഒരു പ്രമുഖ മതപണ്ഡിതൻ രംഗത്തെത്തി. മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അടുത്ത അനുയായിയായ മുഫ്തി സമീദ് ഖാൻ ആണ് ഈ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. ‘കശ്മീരും നമ്മുടെ കാപട്യവും’ എന്ന തലക്കെട്ടിൽ നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം പാക് അധീന കശ്മീരിലെ സാഹചര്യങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. കശ്മീരിലെ അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്ന നിസ്സഹായരായ സ്ത്രീകളും പെൺകുട്ടികളും തീവ്രവാദികളുടെ ക്രമബദ്ധമായ ചൂഷണത്തിനിരയാകുന്നുവെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. […]






