2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കേരളത്തില്‍ തൂക്കുമന്ത്രിസഭയ്ക്ക് സാധ്യതയെന്ന് വിലയിരുത്തല്‍. കേരള രാഷ്ട്രീയത്തില്‍ തൂക്കുമന്ത്രിസഭകള്‍ വിരളമാണ്. മിക്കപ്പോഴും വ്യക്തമായ ഭൂരിപക്ഷം മുന്നണികള്‍ക്ക് ലഭിക്കാറുണ്ട്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ മാറിമറിയുമെന്നാണ് കണക്കുകൂട്ടല്‍.പ്രാദേശിക തിരഞ്ഞെടുപ്പ് ഫലങ്ങളാണ് ഇത്തരം സൂചനകള്‍ മുന്നോട്ട് വയ്ക്കുന്നത്. എല്‍ഡിഎഫിനും യുഡിഎഫിനുമൊപ്പം ബിജെപി മൂന്നാം ശക്തിയാകുന്നതാണ് കാരണം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇത് വ്യക്തമാക്കുന്നു. 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും ഏഴ് ജില്ലാ പഞ്ചായത്തുകള്‍ വീതം നേടി കടുത്ത മത്സരം […]









