
പശ്ചിമേഷ്യയിലെ നിലവിലെ അസ്ഥിരത കണക്കിലെടുത്ത് കീം 2026 പരീക്ഷാർത്ഥികൾക്ക് പരീക്ഷാകേന്ദ്രം മാറ്റാൻ ഒറ്റത്തവണ അവസരം അനുവദിച്ച് പ്രവേശന പരീക്ഷാ കമ്മീഷണർ ഉത്തരവിട്ടു. ഗൾഫ് രാജ്യങ്ങളിൽ പരീക്ഷാകേന്ദ്രം തിരഞ്ഞെടുത്തവർക്കും, വിദേശത്തായിരിക്കുകയും കേരളത്തിൽ കേന്ദ്രം ലഭിക്കുകയും ചെയ്തവർക്കും ഈ ആനുകൂല്യം ലഭിക്കും.
പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റം വരുത്തിയതിനാൽ ഏപ്രിൽ 1-ന് ലഭിക്കേണ്ടിയിരുന്ന അഡ്മിറ്റ് കാർഡുകൾ ഏപ്രിൽ 8-ലേക്ക് മാറ്റിയിട്ടുണ്ട്. സി.ഇ.ഇ.യുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ കാൻഡിഡേറ്റ് പോർട്ടൽ വഴി വിദ്യാർത്ഥികൾക്ക് കേന്ദ്രം മാറ്റാനുള്ള അപേക്ഷ സമർപ്പിക്കാം. നിശ്ചിത സമയപരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
Also Read: ജെഇഇ അഡ്വാൻസ്ഡ് 2026! വിദേശ ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം
കേന്ദ്രം മാറ്റേണ്ട വിധം
ഔദ്യോഗിക വെബ്സൈറ്റ് cee.kerala.gov.in സന്ദർശിക്കുക.
‘KEAM 2026 – Candidate Portal’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും നൽകി ലോഗിൻ ചെയ്യുക.
മെനുവിലെ ‘Change Centre’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് പുതിയ കേന്ദ്രം നൽകി അപേക്ഷ സമർപ്പിക്കുക.
The post പശ്ചിമേഷ്യയിലെ സംഘർഷം; KEAM പരീക്ഷാകേന്ദ്രം മാറ്റാൻ അവസരം appeared first on Express Kerala.









