പത്തനംതിട്ട: എൽഡിഎഫ് സർക്കാർ ഇന്നു പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള വെറും നാടകം മാത്രമാണെന്ന് കോൺഗ്രസ് പ്രചാരണ സമിതി ചെയർമാൻ രമേശ് ചെന്നിത്തല. ജനവിധിക്ക് രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ, ആർക്കും മറുപടി പറയാൻ കഴിയില്ലെന്ന തെറ്റിദ്ധാരണയിലാണ് സർക്കാർ ഈ കള്ള റിപ്പോർട്ട് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഈ റിപ്പോർട്ടിന് കടലാസിന്റെ വിലപോലും കേരളത്തിലെ ജനങ്ങൾ നൽകില്ലെന്ന് അദ്ദേഹം പത്തനംതിട്ടയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ലൈഫ് പദ്ധതിയിൽ പകുതിയും പൂർത്തിയാകാത്ത വീടുകളാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. നാല് […]









