തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിലെ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ ബഹിഷ്കരിച്ചുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് ആർ ശ്രീലേഖ. ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു. പറയാനുളളത് പാർട്ടിക്കുള്ളിൽ പറയും. തനിക്കെതിരെ ഒന്നും പറയാൻ കിട്ടാത്തതിനാൽ വാർത്ത സൃഷ്‌ടിക്കുന്നുവെന്ന് ആരോപിച്ചാണ് ശ്രീലേഖ രംഗത്തെത്തിയത്. താൻ പാർട്ടിക്കുള്ളിൽ നേതാക്കളുമായി വ്യക്തിപരമായി സംസാരിച്ച കാര്യങ്ങളാണ് വീഡിയോയായി പ്രചരിക്കുന്നത് എന്നും ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്തി വാർത്തയാക്കുന്നത് ലജ്ജാകരമാണെന്നും അവർ കുറ്റപ്പെടുത്തി. സഹോദരതുല്യനായ സോമനോട് സംസാരിച്ചത് സ്വകാര്യമായ കാര്യമാണെന്നും പാർട്ടിക്കുള്ളിൽ പറയാനുള്ള കാര്യങ്ങൾ അവിടെത്തന്നെ പറയുമെന്നും അവർ […]









