പറവൂർ: ഈ തെരഞ്ഞെടുപ്പിൽ നൂറിലേറെ സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിലെ ജനം പ്രബുദ്ധരാണെന്നും എല്ലാം കൃത്യമായി നിരീക്ഷിക്കുന്നവരാണെന്നും വി.ഡി. സതീശൻ പറഞ്ഞു. കേസരി ബാലകൃഷ്ണ മെമ്മോറിയൽ ഗവൺമെന്റ് കോളേജിലെ 135-ാം ബൂത്തിൽ കുടുംബസമേതമെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ‘നേരത്തെ പറഞ്ഞതുപോലെ നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിൽ വരും. മുൻപ് യുഡിഎഫിന് കഷ്ടിച്ച് ഭൂരിപക്ഷം തന്നവരൊക്കെ ഇപ്പോൾ അഭിപ്രായം മാറ്റി. ഭയങ്കര പ്രയാസപ്പെട്ടായിരുന്നു ഞങ്ങൾക്ക് ഭൂരിപക്ഷം തരാൻ. […]









