കണ്ണൂർ: ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട് അധ്യാപകരെ പ്രതിചേർത്ത് എഫ്ഐആർ. കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ സൈബർ സെല്ലിന്റെ വിദഗ്ധ സംഘമുൾപ്പെടെയുള്ള ഏഴംഗ പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചതായും കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ പറഞ്ഞു. അതേസമയം അന്വേഷണ സംഘം നിതിൻരാജിന്റെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. മൊബൈൽ ഫോണിലെ ചാറ്റും ശബ്ദസന്ദേശങ്ങളും പോലീസ് പരിശോധിച്ചു. കേസുമായി ബന്ധപ്പെട്ട് ആത്മഹത്യാപ്രേരണകുറ്റം ചുമത്തി. എസ്സി, എസ്ടി അതിക്രമ നിരോധന വകുപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. ആരോപണം ഉന്നയിക്കപ്പെട്ട അധ്യാപകരായ ഡോ. എം.കെ. റാം, സംഗീത […]









