തിരുവനന്തപുരം: സ്ഥിരമായി മകളെ ക്രൂരമായും മര്‍ദ്ദിക്കുന്നത് കണ്ട് സഹികെട്ട പിതാവ് മരുമകനെ വെട്ടി വീഴ്ത്തി. കൂട്ടപ്പു ചരിവ്വിള സോജീ ഭാവനില്‍ ടി. ദാസ്(61)ആണ് മരുമകനെ വെട്ടി വീഴ്ത്തിയത്. മരുമകന്‍ പത്തുകാണി കടയാറവീട്ടില്‍ മോജോ (30)യെ ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. മകളെ ആക്രമിക്കുന്നത് സ്ഥിരമായി കാണാറുള്ള ദാസ് നിരവധി തവണ മോജോക്ക് താക്കീത് നല്‍കിയിരുന്നു. ഇതൊന്നും വകവയ്ക്കാതെയാണ് കഴിഞ്ഞ ദിവസം രാത്രി മദ്യലഹരിയില്‍ മകളെ വീണ്ടും ഇയാൾ […]









