മലപ്പുറം: ഒറ്റദിവസംകൊണ്ട് അനാഥമായത് ഒൻപതുകുടുംബങ്ങൾ മാത്രമല്ല ഒരു സ്കൂൾതന്നെ. പാങ്ങ് ജി.എൽ.പി. സ്കൂളിൽ ഇനി അവശേഷിക്കുന്നത് മൂന്ന് അധ്യാപികമാരും ഒരു പ്യൂണും മാത്രം. പ്യൂൺ ഗോപാലകൃഷ്ണൻ, എൽ.പി. വിഭാഗം അധ്യാപിക ഹസ്‌നത്ത്, എൽ.കെ.ജി. അധ്യാപികമാരായ റസീന, യശോദ എന്നിവർ. സ്കൂൾ പി.ടി.എ. പ്രസിഡന്റ് പ്രസീജ പറഞ്ഞത്, അധ്യാപകസംഘത്തിന്റെ വിനോദയാത്രാവിവരം അറിഞ്ഞത് അവരുടെ സ്റ്റാസ്റ്റസ് കണ്ടപ്പോഴാണെന്നാണ്. അധ്യാപികയായ ആശ എല്ലാ യാത്രയിലും തന്റെ ഒന്നാംക്ലാസിൽ പഠിക്കുന്ന മകൻ അജുവിനെ കൊണ്ടുപോകാറുണ്ടായിരുന്നു.എന്നാൽ, ഈ യാത്രയിൽ അജുവുണ്ടായിരുന്നില്ല. പാങ്ങ് പള്ളിപ്പറമ്പ് സ്കൂളിലെ […]








