കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്യുന്നതിന് 18 മിനിറ്റുകൾ മുൻപുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പ്രിൻസിപ്പലിന്റെ മുറിയിൽ അധ്യാപകരോട് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. ദൃശ്യങ്ങളിൽ കഴിഞ്ഞ പത്താം തീയതി ഉച്ചയ്ക്ക് 1:20ന് ശേഷമാണ് നിതിൻ പ്രിൻസിപ്പലിന്റെ ഓഫിസ് മുറിയിൽ നിന്ന് ഇറങ്ങുന്നത്. 1.38 നായിരുന്നു ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി നിതിൻ ആത്മഹത്യ ചെയ്തത്. മരണത്തിന് വെറും 18 മിനിറ്റ് മുൻപ് പ്രിൻസിപ്പൽ വിനോദ് മോനിയുടെ ഓഫിസ് […]









