മലപ്പുറം: കേരളത്തെ നടുക്കിയ വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒൻപതുപേരുടെയും സംസ്കാരം ഇന്ന് തന്നെ നടക്കും. പോസ്റ്റ്‍മോർട്ടത്തിനുശേഷം 9 പേരുടേയും മൃതദേഹങ്ങളുമായി ആംബുലൻസുകൾ പൊള്ളാച്ചിയിൽ നിന്ന് പെരിന്തൽമണ്ണയിലെത്തി. രാവിലെ ഒൻപതോടെ പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂൾ വളപ്പിൽ പൊതുദർശനം ആരംഭിച്ചു. ഒരു മണിക്കൂറോളം പഠിപ്പിച്ച സ്കൂളിൽ പൊതുദർശനമുണ്ടാകും. പിന്നാലെ സംസ്കാര ചടങ്ങുകൾ നടക്കുക. പ്രത്യേക ഉത്തരവ് ഇറക്കി 9 പേരുടേയും പോസ്റ്റ് മോർട്ടം രാത്രിതന്നെ നടത്തുകയായിരുന്നു. അർധരാത്രി 12ഓടെ ആരംഭിച്ച പോസ്റ്റ്‍മോർട്ടം പുലർച്ചെ നാലോടെയാണ് പൂർത്തിയായത്. തുടർന്ന് […]









