മൂവാറ്റുപുഴ: കൊച്ചി- ധനുഷ്‌കോടി ദേശീയപാത ടാർ ചെയ്തതിന്റെ പിറ്റേദിവസം തെന്ന വെട്ടിപ്പൊളിച്ച് കുഴിയെടുത്തു. മൂവാറ്റുപുഴ വാളകം പഞ്ചായത്തിൽ മേക്കടമ്പ് കരോട്ടെ വാളകത്താണ് വ്യാഴാഴ്ച ടാർ ചെയ്ത റോഡാണ് വെള്ളിയാഴ്ച ജല അതോറിറ്റി പൈപ്പ് ലൈൻ നന്നാക്കാനെന്ന പേരിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ആറ് മീറ്റർ നീളത്തിൽ കുഴിയെടുത്തത്. ബിഎംബിസി റോഡിലാണ് വാട്ടർ അതോറിറ്റിയുടെ ഒന്നാന്തരം തോന്നിവാസം. അതേസമയം ടാർ ചെയ്യുന്നതിന് ഒരാഴ്ച് മുൻപ് ഈ ഭാഗങ്ങളിൽ കുടിവെള്ളം മുടങ്ങിയതാണ്. അപ്പോൾ മുതൽ പൈപ്പ് ലൈൻ പരിശോധിക്കാനും പൊട്ടിയിട്ടുണ്ടെങ്കിൽ […]









