ന്യൂഡൽഹി: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെ, ലോകത്തിലെ ഏറ്റവും നിർണായകമായ കടൽമാർഗങ്ങളിലൊന്നായ ഹോർമുസ് കടലിടുക്കിനെ ചുറ്റിപ്പറ്റി ആശങ്കകൾ ഉയരുന്നു. അമേരിക്കൻ നാവിക ഉപരോധം തുടർന്നാൽ കടലിടുക്ക് അടച്ചിടുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് ഡൊണാൾഡ് ട്രംപിന് ശക്തമായ മുന്നറിയിപ്പ് നൽകി. എക്‌സിൽ പങ്കുവെച്ച പ്രസ്താവനയിൽ ഘാലിബാഫ് പറഞ്ഞു, ഹോർമുസ് വഴി കടന്നുപോകുന്ന കപ്പലുകൾ ഇനി മുതൽ ഇറാന്റെ അനുമതിയും നിർദ്ദിഷ്ട മാർഗരേഖയും പാലിച്ചായിരിക്കും യാത്ര തുടരുക. ഉപരോധം തുടർന്നാൽ കടലിടുക്ക് തുറക്കില്ലെന്നും […]









