തൃശൂർ: വാണിയംപാറയിൽ രണ്ടര വയസുകാരനും പാമ്പുകടിയേറ്റു. കൊമ്പഴ മാളിയേക്കൽ വീട്ടിൽ ശ്യാം പീറ്ററിന്റെ മകൻ ആദത്തിനാണ് പാമ്പു കടിയേറ്റത്. കുട്ടി ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. വീട്ടിലെ ശുചിമുറിയിൽ നിന്നാണ് കുട്ടിക്ക് പാമ്പിന്റെ കടിയേറ്റത്. ശംഖുവരയൻ പാമ്പാണ് കടിച്ചത്. അതേസമയം കുട്ടിയുടെ ആരോഗ്യനില ത്യപ്തികരമാണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം കോടാലി സ്വദേശി ഫിൽജോയുടെ മകൻ ആൽജോയുടെ മരണത്തിന് ഇടയാക്കിയതും ശംഖുവരയൻ പാമ്പാണ്. ആൽജോയുടെ സഹോദരൻ അനോജിനെയും പാമ്പ് കടിച്ചിരുന്നു. രണ്ട് കുട്ടികളുടെയും വായിൽ നിന്ന് നുരയും […]









