കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിൻ രാജിൻറെ മരണവുമായി ബന്ധപ്പെട്ട് പോലീസ് നടത്തുന്ന അന്വേഷണത്തിൽ തൃപ്തരല്ലെന്ന് കുടുംബം. ഈ കേസ് അട്ടിമറിക്കാൻ കോളേജ് അധികൃതർ ശ്രമിക്കുകയാണെന്നും അന്വേഷണത്തിലെ പലകാര്യത്തിലും വ്യക്തതയില്ലെന്നും കേസ് അന്വേഷണത്തിൽ തൃപ്തരല്ലെന്നും നിതിൻറെ സഹോദരി ഭർത്താവ് അശോക് കുമാർ മാധ്യമങ്ങളോടു പറഞ്ഞു. നിതിൻ മരിച്ചതിനു പിന്നാലെ കോളേജ് പ്രിൻസിപ്പലിൻറെ മുറിയിൽ നിതിനെ ചോദ്യം ചെയ്തതിൻറെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ സിസിടിവി ദൃശ്യങ്ങൾ എങ്ങനെ പുറത്തുവന്നു?. കോളേജിൻറെ കൈവശമുള്ള […]









