വടകര: കയറ്റുമതിയിൽ നാളികേര ഉത്പന്നങ്ങളെ ബഹുദൂരം പിന്നിലാക്കി ചകിരി ഉത്പന്നങ്ങൾ. 2025-ൽ രാജ്യത്തുനിന്ന് കയറ്റിയയച്ചത് 61.2 കോടി ഡോളർ (ഏതാണ്ട് 5600 കോടി രൂപ) മൂല്യമുള്ള ചകിരി ഉത്പന്നങ്ങളാണ്. 2024-25 വർഷം കയറ്റിയയച്ച നാളികേര ഉത്പന്നങ്ങളുടെ മൂല്യമാകട്ടെ 4349 കോടി രൂപയും. ആഗോളതലത്തിലെ വൻ ഡിമാൻഡും വിലവർധനയുമാണ് ചകിരി ഉത്പന്നങ്ങളുടെ കയറ്റുമതിമൂല്യം കുതിക്കാനിടയാക്കിയത്. ഒറ്റവർഷംകൊണ്ട് മൂല്യത്തിലുണ്ടായ കുതിപ്പ് 70 ശതമാനമാണ്. സമീപകാലത്തൊന്നും മൂല്യത്തിൽ ഇത്ര കുതിപ്പുണ്ടായിട്ടില്ല. 2024-ൽ 35.8 കോടി ഡോളർ മൂല്യമുള്ള (3300 കോടി രൂപയോളം) […]









