തിരുവനന്തപുരം ∙ കെഎസ്ആർടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച നിരത്തിലിറങ്ങും. ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാൻട്രിയും ഒക്കെ ആയി വന്ദേഭാരത് ട്രെയിനിനു സമാന്തരമായി ആഡംബര ബസാണ് ഓടിത്തുടങ്ങുന്നത്. ആദ്യമായി എയർഹോസ്റ്റസ് മാതൃകയിൽ ബസിൽ ‘ബസ് ഹോസ്റ്റസും’ ഉണ്ടാകും. 2 കോടി രൂപ വിലയുള്ള 2 ബസുകളാണ് കെഎസ്ആർടിസി ഇതിനായി വാങ്ങിയത്. പുലർച്ചെ 5.15ന് തിരുവനന്തപുരത്തുനിന്ന് വന്ദേഭാരത് ട്രെയിൻ പുറപ്പെട്ടതിനു പിന്നാലെ ബസ് കൊച്ചിക്ക് പുറപ്പെടും. അതേസമയം തന്നെ എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്കും മറ്റൊരു ബിസിനസ് ക്ലാസ് ബസ് യാത്ര […]









