വാഷിങ്ടൺ: എങ്ങനെയും ഇറാനെ വരുതിയിലാക്കാനുള്ള ശ്രമത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായുള്ള വെടിനിർത്തൽ കരാർ നീട്ടിക്കൊണ്ടുപോവില്ലെന്നും കരാറിലെത്തിയില്ലെങ്കിൽ ഇറാനെ തകർക്കുമെന്നുമുള്ള മുന്നറിയിപ്പാണ് ട്രംപ് നൽകുന്നത്. ബുധനാഴ്ചയ്ക്കുള്ളിൽ കരാറിൽ എത്തിയില്ലെങ്കിൽ സൈനിക നടപടികളിലേക്ക് മടങ്ങുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. വെടിനിർത്തൽ ചർച്ചകൾ പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തിൽ ട്രംപിന്റെ ഭീഷണി ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി ഉയർത്തിയിരിക്കുകയാണ്. ഇനി ഒരിക്കൽകൂടി വെടിനിർത്തൽ നീട്ടുന്ന കാര്യത്തിൽ തനിക്ക് ഉറപ്പില്ലെന്നും എന്നാൽ ഇറാനിലെ തുറമുഖങ്ങൾക്കുമേലുള്ള നാവിക ഉപരോധം തുടരുമെന്നും ട്രംപ് വ്യക്തമാക്കി. ‘ഒരുപക്ഷേ ഞാൻ […]









