വാഷിങ്ടൺ / ന്യൂഡൽഹി: ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഉപരോധം ബാധകമാകാതെ 30 ദിവസത്തെ പൊതുലൈസൻസ് അനുവദിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു. ഏപ്രിൽ 11ന് അവസാനിച്ച 30 ദിവസത്തെ ഇളവിന് പകരമായാണ് പുതിയ തീരുമാനം. എന്നാൽ രണ്ട് ദിവസം മുൻപ് അമേരിക്കയുടെ ധനകാര്യ സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞത് ഇതിന് വിരുദ്ധമായിരുന്നു. ഇറാൻ, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ വാങ്ങാനുള്ള ലൈസൻസുകൾ മാർച്ചിൽ പുതുക്കില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പുതിയ ഉത്തരവനുസരിച്ച് റഷ്യയിൽ നിന്ന് […]









