കൽപ്പറ്റ: വയനാട് ടൗൺഷിപ്പിൽ വിള്ളൽ ഉണ്ടായെന്ന് ആരോപണം ഉയർന്ന വീട്ടിൽ പരിശോധന നടത്തിയ റവന്യൂ വകുപ്പ് മന്ത്രി കെ രാജനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒജെ ജനീഷ് രംഗത്ത്. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴേക്കും മന്ത്രിക്ക് മാനസിക തകരാർ സംഭവിച്ചോ എന്നായിരുന്നു ജനീഷ് പരിഹസിച്ചുകൊണ്ട് ചോദിച്ചത്. മന്ത്രി മായ്ച്ചു കളഞ്ഞാൽ പോകുന്നതല്ല വിള്ളൽ. ഭൂകമ്പത്തെ പോലും പ്രതിരോധിക്കുന്നതെന്നാണ് സർക്കാരിന്റെ അവകാശവാദമെന്നും ജനീഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. വയനാട് ടൗൺഷിപ്പിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതീകാത്മക കുടിൽ കെട്ടി സമരം […]









