തിരുവനന്തപുരം: മുണ്ടത്തിക്കോട്ടെ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ പൊലീസിനും ഫയർ & റെസ്ക്യൂ വകുപ്പിനുമെതിരെ മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ ശ്രീലേഖ. ഇങ്ങനെയൊരു പടക്ക നിർമ്മാണശാല പ്രവർത്തിച്ചിരുന്നു എന്നത് പൊലീസ് അറിഞ്ഞിരുന്നോയെന്നും വേണ്ട സുരക്ഷാ നടപടികൾ സ്വീകരിച്ചിരുന്നോ എന്നും ശ്രീലേഖ. മനുഷ്യജീവനുകൾ പണയം വെക്കുന്ന പൂരങ്ങൾ എന്തിനാണ്, ഈ ഡിജിറ്റൽ യുഗത്തിലെങ്കിലും ഒരു പുനർചിന്തനം നടത്തണമെന്ന് ആർ ശ്രീലേഖ പറയുന്നു. ഉദ്യോഗസ്ഥർ രാഷ്ട്രീയം കളിച്ച് നടക്കുകയാണെന്നും അത്യാവശ്യ കാര്യത്തിന് ഫോൺ വിളിച്ചാൽ എടുക്കുന്ന ജില്ലാ പൊലീസ് മേധാവികൾ […]









