കോട്ടയം: ക്ഷേത്രോത്സവ പരിപാടിയില്‍ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചത് വിവാദമായ പശ്ചാത്തലത്തില്‍ നന്ദഗോവിന്ദം ഭജന്‍സിനെ പിന്തുണച്ച് നട്ടാശ്ശേരി വേമ്പിന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റി. നന്ദഗോവിന്ദം ഭജന്‍സ് ക്രിസ്തീയ ഭക്തി ഗാനം പാടിയതില്‍ ഒരു തെറ്റും കാണുന്നില്ലെന്ന് ക്ഷേത്ര കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഗ്രാമത്തിലുള്ള എല്ലാവരും വളരെ സൗഹാര്‍ദപരമായാണ് ജീവിക്കുന്നതെന്നും ഇത്തരത്തിലുള്ള വിവാദം ഇളക്കിവിട്ട് നിലവിലുള്ള അവസ്ഥയെ തകര്‍ക്കരുതെന്നും ക്ഷേത്ര കമ്മിറ്റി അഭ്യര്‍ഥിച്ചു. നന്ദഗോവിന്ദം ഭജന്‍സ് നടത്തിയ പ്രോഗ്രാമുമായി ബന്ധപ്പെട്ട് ഈ സാഹചര്യത്തില്‍ ഒരു കാര്യം പറയാതിരിക്കാന്‍ […]









