കോഴിക്കോട്: പന്തീരങ്കാവ് ബൈപ്പാസിൽ വൻ മയക്കുമരുന്ന് വേട്ട. രണ്ട് കിലോ എംഡിഎംഎയുമായി രണ്ടുപേർ എക്സൈസ് സംഘത്തിന്റെ പിടിയിൽ. കോഴിക്കോട് അടിവാരം സ്വദേശി ഫാത്തിമ നസ്രീൻ, മലപ്പുറം കൊണ്ടോട്ടി സ്വദേശി പികെ ഷഫീഖ് (35) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് വിപണിയിൽ മൂന്നുകോടിയോളം വിലവരുന്ന നിരോധിത ലഹരിയാണ് പിടികൂടിയത്. പന്തീരങ്കാവ് ബൈപ്പാസിൽ വച്ച് നടത്തിയ പരിശോധനയിൽ കാറിന്റെ ബോണറ്റിൽ സൂക്ഷിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്. വിൽപനയ്ക്ക് വേണ്ടി കൊണ്ടുവന്നതാണിതെന്ന് എക്സൈസ് സംഘം പറഞ്ഞു. പിടിയിലായവർ വിൽപനക്കാരാണോ അതോ […]









