വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുത്ത അത്താഴവിരുന്നിനിടെ വെടിവയ്പ് നടത്തിയയാളെ തിരിച്ചറിഞ്ഞു. 31കാരനായ കോൾ തോമസ് അലൻ ആണ് ആക്രമണം നടത്തിയതെന്ന് പൊലീസ് മാധ്യമങ്ങളോടു പറഞ്ഞു. ഇയാളെ പിടികൂടുന്നതിന്റെ ചിത്രങ്ങൾ നേരത്തേ ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിട്ടിരുന്നു. കലിഫോർണിയ സ്വദേശിയായ കോൾ തോമസ് അലൻ അധ്യാപകനാണെന്നാണ് പ്രാഥമിക വിവരം. അതേസമയം, ആക്രമണത്തിനുള്ള പിന്നിലുള്ള കാരണം അറിവായിട്ടില്ല. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവച്ചിട്ടുണ്ട്. വാഷിങ്ടനിൽ മാധ്യമപ്രവർത്തകരുടെ വിരുന്ന് നടന്ന ഹോട്ടലിന്റെ സെക്യൂരിറ്റി ചെക്ക്പോയിന്റിൽ […]






