ബർക്കിംഹാം: ഓംലെറ്റ് ഉണ്ടാക്കാൻ ആവശ്യപ്പെട്ട ശേഷം ഭാര്യയുടെ തലയിൽ തിളച്ച എണ്ണയൊഴിക്കുകയും ഫ്രൈയിങ് പാൻ കൊണ്ട് മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ 50 വയസ്സുകാരന് 26 വർഷം തടവുശിക്ഷ വിധിച്ചു. ബംഗ്ലാദേശി സ്വദേശിയായ രാജു മൊല്ലയ്‌ക്കാണ് കോടതി ശിക്ഷ വിധിച്ചത്. ബ്രിട്ടീഷ് നഗരമായ ബർക്കിംഹാമിൽ കഴിഞ്ഞ വർഷം ജനുവരി 12-നായിരുന്നു മനസ്സാക്ഷിയെ നടുക്കിയ ഈ സംഭവം നടന്നത്. ജോലികഴിഞ്ഞ് വീട്ടിലെത്തിയ രാജു മൊല്ല ഭാര്യയോട് ഓംലെറ്റ് ഉണ്ടാക്കിത്തരാൻ ആവശ്യപ്പെട്ടു. തുടർന്ന് ഇയാൾ തന്നെ ഫ്രൈയിങ് പാനിൽ എണ്ണയൊഴിച്ച് […]






