വാഷിങ്ടണ്‍: വൈറ്റ്ഹൗസിലെ മാധ്യമപ്രവർത്തകരുടെ കൂട്ടായാമ നടത്തിയ അത്താഴ വിരുന്നിനിടെയുണ്ടായ വെടിവെപ്പിനെക്കുറിച്ച് പ്രതികരിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും അക്രമി പിടിയിലായെന്നും ട്രംപ് സ്ഥിരീകരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിനെ അദ്ദേഹം അഭിനന്ദിച്ചു. ‘ഷോ തുടരട്ടെ’ എന്ന് താൻ നിർദ്ദേശിച്ചെങ്കിലും, അന്തിമ തീരുമാനം നിയമപാലകർക്ക് വിട്ടുകൊടുക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിൽ ട്രംപ് പറയുന്നതിങ്ങനെ: “ഡിസിയിൽ ഇതൊരു സംഭവ ബഹുലമായ വൈകുന്നേരമായിരുന്നു. സീക്രഡ് പൊലീസും നിയമപാലകരും മികച്ച രീതിയിൽ പ്രവർത്തിച്ചു. അവർ […]







