ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്നുയരുന്നതിനിടെ സ്വിസ് എയർ വിമാനത്തിന്റെ എഞ്ചിൻ തകരാറിലായി തീപിടിച്ചു. അപകടത്തിൽ ആറ് പേർക്ക് പരിക്ക്.അടിയന്തര സ്ലൈഡുകൾ ഉപയോഗിച്ച് എല്ലാ യാത്രക്കാരെയും റൺവേയിൽ നിന്ന് ഒഴിപ്പിച്ചതായി അധികൃതർ പറഞ്ഞു. സൂറിച്ചിലേക്ക് പോകാനുയർന്ന വിമാനത്തിലാണ് അപകടമുണ്ടായത്. പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 1.08 ന് എയർബസ് എ330 വിമാനം പറന്നുയരാൻ തുടങ്ങിയപ്പോൾ ഒരു എഞ്ചിനിന്റെ എഞ്ചിൻ തകരാറിലാവുകയും തീപിടിത്തമുണ്ടാകുകയും ചെയ്യുകയായിരുന്നു. 228 യാത്രക്കാരും നാല് പിഞ്ചുകുഞ്ഞുങ്ങളും വിമാനത്തിൽ ഉണ്ടായിരുന്നുവെന്ന് സ്വിസ് […]








