വാഷിങ്ടൺ: വൈറ്റ് ഹൗസ് മാധ്യമപ്രവർത്തകരുടെ അസോസിയേഷൻ സംഘടിപ്പിച്ച അത്താഴ വിരുന്നിനിടെ വെടിവെപ്പ്. വാഷിങ്ടണിലെ ഹിൽട്ടൺ ഹോട്ടലിൽ നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം. തുടർന്ന് വേദിയിൽ ഉണ്ടായിരുന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ രഹസ്യ സുരക്ഷാ സേന അതിവേഗം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും മറ്റ് മന്ത്രിസഭാംഗങ്ങളും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. വൈറ്റ് ഹൗസ് റിപ്പോർട്ടർമാരാണ് അത്താഴ വിരുന്ന് സംഘടിപ്പിച്ചത്. പ്രസിഡന്റും പ്രഥമ വനിതയും സുരക്ഷിതരാണെന്ന് രഹസ്യ സുരക്ഷാ സേനയുടെ വക്താവ് ആന്റണി ഗുഗ്ലിയൽമി അറിയിച്ചു. സംഭവവുമായി […]








