ഇസ്ലാമാബാദ്: അമേരിക്കയുമായുള്ള ചർച്ചയ്ക്ക് മുന്നോടിയായി തങ്ങളുടെ നിലപാടുകൾ മധ്യസ്ഥരായ പാക്കിസ്ഥാനെ അറിയിച്ച് ഇറാൻ പ്രതിനിധി സംഘം. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ നേതൃത്വത്തിലുള്ള സംഘം പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെയും സൈനിക മേധാവി അസിം മുനീറിനെയും കണ്ട് തങ്ങളുടെ നിലപാട് അറിയിക്കുകയായിരുന്നു. അതിൽ യുഎസ്- ഇറാൻ യുദ്ധം അവസാനിക്കേണ്ടത് യുഎസ് മുന്നോട്ട് വെക്കുന്ന നിബന്ധകൾക്ക് അനുസൃതമായിരിക്കരുതെന്നും തങ്ങളുടെ നിബന്ധനകളാണ് പരിഗണിക്കേണ്ടതെന്നും അറിയിച്ചതായാണ് വിവരം. മാത്രമല്ല യുദ്ധ ചർച്ചകൾക്ക് പുറമെ പാക്കിസ്ഥാനുമായുള്ള ബന്ധത്തേയും പ്രാദേശിക പ്രശ്‌നങ്ങളെയും കുറിച്ചും […]







