കൊച്ചി: എറണാകുളം പുല്ലേപ്പടി പാലത്തിന് സമീപം വൻ തീപ്പിടിത്തം. സമീപത്തെ മാലിന്യ കൂമ്പാരത്തിൽ നിന്നാണ് തീപടർന്നതെന്നാണ് സൂചന. രണ്ട് യൂണിറ്റ് അഗ്നിശമനസേനകൾ സ്ഥലത്തെത്തിയിട്ടുണ്ട്. തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്. നിലവിൽ ആശങ്കപ്പെടാനില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇനി ചർച്ച നടത്തേണ്ടത് യുഎസ് മുന്നോട്ട് വെക്കുന്ന നിബന്ധനകൾക്ക് അനുസൃതമായിരിക്കരുത്, പകരം ഇറാൻ മുന്നോട്ടുവെക്കുന്ന നിബന്ധനകൾക്കനുസരിച്ചായിരിക്കണം- മധ്യസ്ഥരായ പാക്കിസ്ഥാനെ കണ്ട് നിലപാട് വ്യക്തമാക്കി ഇറാൻ








