
സന്യ(ചൈന): ചൈനയിലെ സന്യയില്‍ നടക്കുന്ന ആറാമത് ഏഷ്യന്‍ ബീച്ച് ഗെയിംസില്‍ ഭാരത പുരുഷ 3-3 ബാസ്‌കറ്റ്‌ബോള്‍ ടീമിന് ഉജ്ജ്വല തുടക്കം. ജിയാങ് വേദിയില്‍ നടന്ന ആദ്യ രണ്ട് ഗ്രൂപ്പ് മത്സരങ്ങളിലും വിജയിച്ച് ഭാരതം കരുത്തുകാട്ടി.
ആദ്യ മത്സരത്തില്‍ കരുത്തരായ കസാഖിസ്ഥാനെ 18-10ന് പരാജയപ്പെടുത്തി. രണ്ടാ മത്സരത്തില്‍ ഭാരതം ബഹ്റൈനെ തകര്‍ത്തു(20-12).
ഭാരത നിരയില്‍ ഹര്‍ഷ് ദാഗര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ മത്സരത്തില്‍ ഏഴ് പോയിന്റും രണ്ടാം മത്സരത്തില്‍ എട്ട് പോയിന്റും നേടി ഹര്‍ഷ് ടീമിന്റെ ടോപ്പ് സ്‌കോററായി. മറ്റൊരു താരം പ്രണവ് ആകെ ആറ് പോയിന്റുകള്‍ നേടി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
രണ്ട് വിജയങ്ങളുമായി ഗ്രൂപ്പില്‍ മുന്നേറുന്ന ഭാരതത്തിന്റെ അടുത്ത മത്സരം നാളെ രാവിലെ 8:05-ന് ഖത്തറിനെതിരെ നടക്കും. ഗ്രൂപ്പ് ഘട്ടത്തിലെ ഭാരതത്തിന്റെ അവസാന മത്സരമാണിത്.









