മോസ്‌കോ: അമേരിക്കയുടെ വിദേശനയങ്ങളെയും സൈനിക ഇടപെടലുകളെയും കടുത്ത ഭാഷയിൽ വിമർശിച്ച് റഷ്യയുടെ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്. ലോക ഊർജ സ്രോതസ്സുകളിലെ നിയന്ത്രണം പിടിച്ചെടുക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും വെനസ്വേലയും ഇറാനും പോലുള്ള രാജ്യങ്ങളിൽ നടത്തുന്ന ഇടപെടലുകളുടെ പിന്നിലെ പ്രധാന ലക്ഷ്യം അവിടുത്തെ എണ്ണ സമ്പത്ത് സ്വന്തമാക്കുക തന്നെയാണെന്നും അദ്ദേഹം ആരോപിച്ചു. ലോക ഊർജ വിപണിയിൽ ആധിപത്യം ഉറപ്പിക്കാൻ അമേരിക്ക ഏതറ്റം വരെയും പോകുമെന്ന് ലാവ്റോവ് പറഞ്ഞു. പ്രകൃതിവിഭവങ്ങളിൽ സമ്പന്നമായ രാജ്യങ്ങളിലെ ഭരണകൂടങ്ങളെ അട്ടിമറിക്കാനോ ഭരണാധികാരികളെ ഇല്ലാതാക്കാനോ പോലും […]






