ഇസ്ലാമാബാദ്: സമാധാനചർച്ചയ്ക്കായി ശനിയാഴ്ച യു.എസ്. പ്രതിനിധികൾ എത്തുംമുൻപേ പാകിസ്താൻസന്ദർശനം അവസാനിപ്പിച്ച് ഒമാനിലേക്ക് പോയ ഇറാൻ വിദേശകാര്യ മന്ത്രിയും സംഘവും ഇസ്ലാമാബാദിലേക്ക് തന്നെ തിരിച്ചെത്തുന്നു. റഷ്യയിലേക്ക് പോകുന്നതിന് മുമ്പായി അബ്ബാസ് അരാഗ്ചി വീണ്ടും പാകിസ്താനിലെത്തുമെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ ആണ് അറിയിച്ചിരിക്കുന്നത്. ഇതിനിടെ അരാഗ്ചിക്കൊപ്പം പാകിസ്താനിലെത്തിയിരുന്ന സംഘത്തിലെ ഒരു വിഭാഗം പ്രതിനിധികൾ ഇറാനിലേക്ക് മടങ്ങിയിരുന്നു. യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മാർഗ്ഗനിർദ്ദേശം തേടിയാണ് ഇവർ ടെഹ്‌റാനിലേക്ക് പോയതെന്നും അതേസമയം ഇറാൻ നേരിട്ട് ചർച്ചയ്ക്ക് തയ്യാറാകാത്തതിനെത്തുടർന്ന് പാകിസ്താനിലേക്കുള്ള […]









