തൃശൂർ: വെടിക്കെട്ട് ദുരന്തത്തിന് തൊട്ടുപിന്നാലെ പൂരം ആഘോഷിക്കുന്നതിനെതിരെ ബി.ജെ.പി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പൂരാഘോഷത്തിനെ വിമർശിച്ച് അദ്ദേഹം രംഗത്തുവന്നത്. തൃശൂർ പൂരത്തിന് വേണ്ടിയുള്ള വെടിക്കെട്ടിനായി വെടിപ്പുരയിൽ പണിയെടുത്തിരുന്നവരാണ് അപകടത്തിൽ മരിച്ചത്. സംഭവം കഴിഞ്ഞ് ദിവസങ്ങൾക്കകം പൂരം ആഘോഷിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറയുന്നു. എനിക്കാവില്ല പൂരം ആഘോഷിക്കാൻ… ആചാരങ്ങൾ നടക്കട്ടെ ആഘോഷിക്കാനാവില്ല. പൂരത്തിന് മുൻപിൽ തെക്കെ നടവാതിൽ തുറക്കുമ്പോൾ ആർപ്പോ വിളിക്കേണ്ടവർ മുണ്ടത്തികോട് പാടത്ത് മാംസ കഷണങ്ങളായി ഉറുമ്പരിക്കുമ്പോൾ എനിക്കാവില്ല ആഘോഷിക്കാൻ. എന്റെ ഹൃദയത്തിൻ […]









