കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ സ്ഥാനാർഥി നിർണയത്തിൽ മെറിറ്റല്ല നോക്കിയതെന്നും വീതം വെപ്പാണ് നടന്നതെന്നും ബിജെപിയിൽ നിന്ന് പുറത്താക്കപ്പെട്ട പ്രവർത്തകർ. രാജീവ് ചന്ദ്രശേഖർ സംസ്ഥാന പ്രസിഡന്റായി വന്ന ശേഷം ഗ്രൂപ്പ് പോര് അൽപ്പം കുറഞ്ഞിരുന്നുവെങ്കിലും മലബാറിൽ കെ.സുരേന്ദ്രന്റെ പെട്ടിപിടിത്തക്കാർ സജീവമാണെന്നും അവരുടെ വീതം വെപ്പാണ് നടന്നതെന്നും ഇവർ ആരോപിക്കുന്നു. ‘കെ.സുരേന്ദ്രന്റെ പെട്ടിപിടിത്തക്കാരനായി വന്ന ആളാണ് കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ് പ്രഫുൽ കൃഷ്ണൻ. അദ്ദേഹത്തിന്റെ ഇഷ്ടക്കാർക്കുള്ള വീതം വെപ്പാണ് നോർത്ത് ജില്ലാ പരിധികളിലും ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ നടന്നത്. […]









