ചവറ (കൊല്ലം) : സ്വർണ്ണ വില വർദ്ധിച്ചതോടെ കള്ളന്മാരെ പേടിച്ചു പാഠപുസ്തകത്തിൽ ‘ഭദ്രമായി’ ഒളിപ്പിച്ച 6 പവൻ സ്വർണാഭരണങ്ങൾ പിന്നെയെത്തിയത് ആക്രിക്കടയിൽ. പഴയ പുസ്തകങ്ങൾ വിറ്റതിനൊപ്പം സ്വർണ്ണവും ആ കൂടെയായി. സ്വർണം നഷ്ടമായതു വീട്ടുകാർ അറിഞ്ഞത് ആക്രിക്കാർ വന്നുപോയതിന്റെ മൂന്നാം നാൾ. ഉടൻ ആക്രിക്കടയിലെത്തി തൊഴിലാളികൾക്കൊപ്പം നടത്തിയ തിരച്ചിലിൽ 4 ഗ്രാം ഒഴികെയുള്ള ആഭരണങ്ങൾ കണ്ടെത്തി. തിരച്ചിലിനിടെ 2 ഇതരസംസ്ഥാനത്തൊഴിലാളികൾക്കു സൂര്യാതപമേൽക്കുകയും ചെയ്തു. തേവലക്കര പാലയ്ക്കൽ വടക്ക് മണ്ണാന്റെ വടക്കേതിൽ (കൈതപ്പുഴ) ഉമ്മർകുട്ടിയാണ് 21ന് വൈകിട്ട് കുന്നേൽ […]









