നെയ്യാറ്റിൻകര: നെയ്യാറ്റിൻകര വ്‌ളാത്താങ്കരയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. വ്‌ളാത്താങ്കര ആർസി ചർച്ചിൽ സമീപം താമസിക്കുന്ന വിഷ്ണു (36) ആണ് ഭാര്യ അൽമയെ (33) കുത്തിക്കൊലപ്പെടുത്തിയത്. ഇന്ന് രാവിലെ 9 മണിയോടുകൂടിയാണ് സംഭവം പ്രതി പാറശ്ശാല പോലീസ് കസ്റ്റഡിയിൽ. 9 വർഷം മുമ്പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ഇവർക്ക് മക്കളില്ല. പിഎസ്സി ട്രെയിനിങ് സെന്ററിലെ അധ്യാപകനാണ് വിഷ്ണു. ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം സമീപത്തെ സഹോദരന്റെ വീട്ടിലെത്തി വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. […]









