വാഷിങ്ടണ്‍: വെടിവെപ്പില്‍ വീണ്ടും പ്രതികരണവുമായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സംഭവം നടക്കുമ്പോള്‍ തനിക്ക് ഭയം തോന്നിയില്ലെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. വെടിവെപ്പിനിടെ ആര്‍ക്കെങ്കിലും പരിക്കേറ്റോയെന്നായിരുന്നു തന്റെ ഭയം. ഇപ്പോള്‍ താന്‍ ജീവിതം പഠിച്ചുവെന്നും ഡോണള്‍ഡ് ട്രംപ് സിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ എനിക്ക് താല്‍പര്യമുണ്ടായിരുന്നു. എന്റെ ചുറ്റും മഹത്തായ വ്യക്തികളുണ്ടായിരുന്നു. അതുകാരണം സീക്രട്ട് സര്‍വീസിന്റെ നിര്‍ദേശത്തോട് ഞാന്‍ പതുക്കെയാണ് പ്രതികരിച്ചത്. എന്നാല്‍, തന്നോടും ഫസ്റ്റ് ലേഡി മെലാനിയയോടും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടപ്പോഴാണ് ഞങ്ങള്‍ […]






