വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും സംഘർഷം അവസാനിപ്പിക്കുന്നതിനുമായി ഇറാൻ പുതിയ നിർദേശം മുന്നോട്ട് വെച്ചതായി റിപ്പോർട്ടുകൾ. ഇപ്പോഴുള്ള അമേരിക്ക- ഇറാൻ സംഘർഷത്തിനിടെ ഇറാൻ കൈക്കൊണ്ട ഈ നിർദേശേ നയതന്ത്രപരമായി നിർണായകമായ മുന്നേറ്റമായി വിലയിരുത്തപ്പെടുന്നു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനും അമേരിക്കയുമായി ഒരു കരാറിന് തയ്യാറാണെന്ന് ഇറാൻ നിർദേശിച്ചത്. മാത്രമല്ല ആണവ പദ്ധതി സംബന്ധിച്ച ചർച്ച പിന്നീടാകാമെന്നും നിർദേശിച്ചിട്ടുണ്ട്. മധ്യസ്ഥരായ പാക്കിസ്ഥാൻ വഴിയാണ് ഇത്തരമൊരു നിർദേശം ഇറാൻ കൈമാറിയതെന്ന് യുഎസ് വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കൻ […]







