
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കി പുതിയ സ്വതന്ത്ര വ്യാപാര കരാർ ഒപ്പിട്ടു. വൈൻ വിപണിയെ ലക്ഷ്യം വെച്ചുള്ള ഈ കരാർ പ്രകാരം ഇരു രാജ്യങ്ങൾക്കും വലിയ തോതിലുള്ള നികുതിയിളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കരാറിലെ ഏറ്റവും വലിയ നേട്ടം ഇന്ത്യൻ വൈൻ നിർമ്മാതാക്കൾക്കാണ്. ന്യൂസിലൻഡിലേക്ക് കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ വൈനുകൾക്ക് ഇനി മുതൽ ഇറക്കുമതി നികുതി നൽകേണ്ടതില്ല. ഈ ‘ഡ്യൂട്ടി ഫ്രീ’ പ്രവേശനം അന്താരാഷ്ട്ര വിപണിയിൽ വിദേശ ബ്രാൻഡുകളോട് മത്സരിക്കാൻ ഇന്ത്യൻ വൈനുകൾക്ക് കരുത്ത് പകരും.
നിലവിൽ ഉയർന്ന കസ്റ്റംസ് ഡ്യൂട്ടി നേരിടുന്ന ന്യൂസിലൻഡ് വൈനുകൾക്ക് ഇന്ത്യ വലിയ ഇളവുകളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. അടുത്ത പത്ത് വർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി നികുതി കുറയ്ക്കാനാണ് ധാരണ. പ്രീമിയം വൈനുകൾ ഇന്ത്യൻ ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ ലഭ്യമാക്കുക ആണ് ലക്ഷ്യം. 2025-ലെ കണക്കുകൾ പ്രകാരം ന്യൂസിലൻഡിൽ നിന്നുള്ള വൈൻ കയറ്റുമതി 3 ലക്ഷം ന്യൂസിലൻഡ് ഡോളറിന് താഴെയായിരുന്നു. എന്നാൽ വിപണിയിലെ തടസ്സങ്ങൾ നീങ്ങുന്നതോടെ വരും വർഷങ്ങളിൽ ഇത് ഗണ്യമായി വർദ്ധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
The post ഇന്ത്യ-ന്യൂസിലൻഡ് വൈൻ കരാർ; ഇന്ത്യൻ വൈനുകൾക്ക് ഇനി ‘ഡ്യൂട്ടി ഫ്രീ എൻട്രി’! appeared first on Express Kerala.








